slogan

slogan
TO WHOM I THOUGHT

Monday, December 5

mullapperiyaaril ketti kidakkunna chila chodyangal

മുല്ലപ്പെരിയാര്‍ ഉയര്‍ത്തുന്ന ചില ചോദ്യങ്ങള്‍ ഉണ്ടാക്കുന്ന 
നമുക്കിടയിലെ ചില വെള്ളക്കെട്ടുകള്‍.. അത് ആര് തകര്‍ക്കും 

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ചില ചോദ്യങ്ങള്‍ എനിക്ക് ഇനിയും ഉത്തരം കിട്ടാതെ  ഡാമിലെ വെള്ളം പോലെ എങ്ങോട്ടും പോകാന്‍ ആകാതെ  ഉണ്ട്. ചുരുക്കി പറഞ്ഞാല്‍ അവ കേരളത്തിലെ ജനങ്ങള്‍ ബഹളത്തിനിടയില്‍ ബാക്കി വെച്ചതാവാം  എന്ന് തോന്നുന്നു.

ചോദ്യം 1  ഒരു അന്തര്‍ സംസ്ഥാന വിഷയം എന്ന നിലയില്‍ ഇത് പരിഗണിച്ച സുപ്രീം കോടതി നിയോഗിച്ച വിദ്വാന്‍മാരുടെ  സമിതി  വെള്ളത്തിന്റെ നിരപ്പ്  142  വരെ  ഉയര്‍ത്താം എന്ന് പറയാന്‍ കണ്ട ന്യായങ്ങള്‍  എന്താണ് ? അവ  എന്തുകൊണ്ട് നിലനില്‍ക്കില്ല ? അത് പഠിച്ചവര്‍ വിദ്വാന്മാര്‍ അല്ലെന്നോ ? അതോ      എതിര്‍പ്പ്  പറഞ്ഞാല്‍ അത്   കോടതി   അലക്ഷ്യമാവുമെന്നു കരുതിയാണോ ?
ചോദ്യം 2  അണക്കെട്ട് തകര്‍ന്നാല്‍  നഷ്ടം  തമിഴ് നാടിനും  ഇല്ലേ ? അവിടെ അഞ്ച് ജില്ലകള്‍ മരുഭൂമിക്ക് സമാനമായ അവസ്ഥയില്‍ ആയി പോകില്ലേ ?


ചോദ്യം 3  വെള്ളം തരാം എന്ന കേരളത്തിന്റെ ഉറപ്പ്  തമിഴ് നാട് വിശ്വാസത്തില്‍ എടുക്കാത്തത്  എന്തുകൊണ്ട് ?

ചോദ്യം4   കേരളത്തിന്റെ  ന്യായങ്ങള്‍ സുപ്രീം കോടതിക്ക് ഇനിയും ബോധ്യപ്പെടാത്തത്  എന്തുകൊണ്ട് ?


ചോദ്യം 5 കൊച്ചി വരെ മുങ്ങിപ്പോകും, ആലപ്പുഴ ഉണ്ടാകില്ല , ലക്ഷങ്ങള്‍ മരിക്കും എന്നൊക്കെ       പ റയുന്നത് എന്തെങ്കിലും പഠിച്ചതിന്റെ അടിസ്ഥാനത്തില്‍ ആണോ ?
ചോദ്യം 6  എന്തുകൊണ്ട് അന്തര്‍ സംസ്ഥാന നദികള്‍ക്ക് കുറുകെ കെട്ടിയ അണക്കെട്ടുകളുടെ പ്രദേശം കേന്ദ്ര ഭരണത്തിനു കീഴില്‍ കൊണ്ടുവന്നു കൂടാ ?

ഞാന്‍  ഇപ്പോള്‍ ഇതൊക്കെ  ആലോചിച്ചുകൊണ്ടാണ് പത്രം നുള്ളി പെറുക്കുന്നത്. ടിവി കാണുന്നത്.
പക്ഷെ അവര്‍ ഒക്കെ എന്നെ നിരാശപ്പെടുത്തിക്കൊണ്ടേ  ഇരിക്കുന്നു.

ആരൊക്കെയോ എന്തൊക്കെയോ എന്തിനൊക്കെയോ വേണ്ടി എഴുതുകയും പറയുകയും പാടുകയും ചെയ്തുകൊണ്ടിരിക്കുന്നതിനിടയില്‍ ..


അല്ലയോ സുഹുര്‍ത്തെ,
മനസിലായതും  മനസിലാവാത്തവരുമായ മലയാളികളെ

നിങ്ങള്‍ക്ക് ആകുമോ ഇതിനു ഒരു ഉത്തരം തരാന്‍?
എന്റെ എളിയ ബുദ്ധിയില്‍ തോന്നിയ ഈ സംശയങ്ങള്‍ ഒന്ന് നിവര്‍ത്തിച്ച് തരാന്‍ നിങ്ങള്‍ക്ക് ആകുമെങ്കില്‍ എന്നെ സഹായിക്കണേ ......
ഞാന്‍ കാത്തിരിക്കാം....

Saturday, October 8

ഒരു കാര്‍ പാര്‍ക്കിംഗ് രീതി.


കാറുകള്‍ ഓരോന്നായി തീപെട്ടി അട്ടി വെക്കും പോലെ അട്ടിവെച്ചിരിക്കുന്നു. അടുത്തുള്ള ചപ്പു ചവറുകള്‍ സൂചിപ്പിക്കും പോലെ സംഗതി ഇന്ത്യയില്‍ തന്നെ. തമിഴ്നാട്ടില്‍, മധുരയില്‍.  ഇതുപോലെ ഒരെണ്ണം വരാന്‍ നമ്മുടെ എല്ല നഗരങ്ങള്‍ക്കും യോഗ്യത ഉണ്ടായിരിക്കെ എന്തിനാണ് ഇനി നമ്മുടെ അധികാരികള്‍ അമാന്തിക്കുന്നത് എന്നാണ് എനിക്ക് മനസിലാവാത്തത്. ഇതിനു വേണ്ടി ഒരു സമരം ഹസാരെ മോഡല്‍ വേണ്ടിവരുമോ ആവോ?
സ്വപ്ന കാറുകള്‍ പരസ്യത്തിലൂടെ മോഹിപിക്കുന്ന ഈ കാലത്ത് ഇവറ്റയെ എവിടെ കൊണ്ട് പോയി ഇടും എന്ന് ഒരിക്കലെങ്ങിലും ചിന്തിക്കാത്ത  നമുക്ക്
 മൂടി പുതപ്പിച് വീടിലും കൊട്ടന്‍ വെയിലത്ത് പുറത്തും കാറുകള്‍ നിറുത്തിയിടുന്ന നമ്മുടെ ധര്‍മ സംഗടങ്ങളില്‍ നിന്ന് 
 ഇങ്ങനെയും ചില പാഠങ്ങള്‍ നഗരം ആസൂത്രണം ചെയ്യുന്നവരെ ബോധിപ്പിക്കേണ്ടി  വരുന്നത് ചിലരുടെ ബോധക്കേട് കൊണ്ട് കൂടിയാണ് എന്ന് പറയാതിരിക്കുന്നത് എങ്ങനെ ?

Monday, June 27

ഒരു ചിത്രം മലയാളിയോട് പറയുന്നത്
പാചക വാതക വില വര്‍ദ്ധനവിനെതിരെ സമരം ചെയ്യുന്ന ഒരു ഉത്തര ഇന്ത്യന്‍ വീട്ടമ്മ ഒരു സിളിന്ടെര്‍ ഉയര്‍ത്തി റോഡിലൂടെ ഒരു ജാഥ നയിക്കുന്ന ചിത്രം ഇന്നലെ എക്സ്പ്രസ്സ്‌ പ്രസിദ്ധീകരിച്ചിരുന്നു, അതെ സമയം മലയാള പത്രങ്ങളില്‍ കണ്ടത് വനിതകള്‍ ഉടുത്തൊരുങ്ങി ചൂട്ട് പോലെ തോന്നിക്കുന്ന ഏതാനും ഓല കഷണങ്ങള്‍ വാനിലേക്ക് ഉയര്‍ത്തി മുദ്രാവാക്യം വിളിക്കുന്നചിത്രമാണ്‌. 
ഇതിലേതാണ്  ഉചിതമെന്ന് ചോദിച്ചാല്‍ കുഴയും. പക്ഷെ ഒരു സിലിന്റെര്‍ ഉയര്‍ത്തി പിടിച്ച ആ  ചിത്രം മുന്നോട്ട് വെക്കുന്ന സഹനം ആയിരിക്കെന്ടെനതില്ലേ തികച്ചും ന്യായമായ ഇത്തരം സമരങ്ങളുടെ ഒരു മുഖചിത്രം.
നമ്മുടെ സമരങ്ങള്‍ ഒരു ആചാരമാകുന്നത്, സമരങ്ങള്‍ക്ക് ഉഷ്ണം നഷ്ടപെടുന്നത് അവ കൈകാര്യം ചെയ്യുന്നതില്‍ സ്വീകരിക്കുന്ന എളുപ്പ വിദ്യകളിലൂടെയാണോ?
മലയാളി ഒരു ഹര്‍ത്താല്‍ പ്രതീക്ഷിക്കുന്ന ജനതയായി മാറിപോയതിന്റെ ഉത്തരവാദിത്വം ആര്‍ ഏറ്റെടുക്കും?
ഇനിയും ഊര്‍ജം നഷ്ടപെട്ടിട്ടില്ലാത്ത വിദ്യാര്‍ഥി സമരങ്ങളെ മറന്നുകൊണ്ടല്ല ഇത് രേഖപെടുത്തിയത്. പക്ഷെ സുസജ്ജമായ സുരക്ഷിതമായ കോളേജ് കാമ്പസിനുള്ളില്‍ നിന്ന് പോലിസിനെ കല്ലെറിയുന്ന തരത്തിലേക്ക് അതിനെ തളര്ത്തുന്നത് ചൂട്ട് കാണിക്കുന്ന വനിതകളെക്കാള്‍ അരോചക ചിത്രമാണ്‌ ഒരു സാധാരണ പത്ര വായനകാരന് നല്‍കുന്നത് എന്ന് മാത്രം പറയട്ടെ
രാംദേവിന്റെ സമരത്തിന്‌ ലഭിച്ച സ്വീകാര്യത ഒരു സമരക്കാരും മറക്കാതിരിക്കുന്നത് സമരത്തെ കൂടുതല്‍ ജെനകീയമാക്കുമെന്നെ ഈയുള്ളവന് തോന്നിയിട്ടുള്ളൂ ?
സമരപന്തലിലെ  പോക്രിത്തരവും വീമ്പും ജാടയും  ഈ നവ കൊളോണിയല്‍ മാധ്യമ ലോകത്ത് ചെലവാകുന്ന ചരക്കല്ല എന്ന് പറയാനാണ് ഇപ്പോള്‍ തോന്നുന്നത്.
പ്രിയ വായനകാരന് മുന്നില്‍ ആ ചിത്രം കാണിക്കാന്‍ സാധിക്കാതെ വന്നതില്‍ ഖേദം തോന്നുന്നു 
ക്ഷമിക്കുമല്ലോ?

Wednesday, May 4

കുളിക്കാത്ത തീവണ്ടികള്‍

 നമ്മുടെ തീവണ്ടികള്‍ എന്താണ് തീരെ കുളിക്കാതത്

ആകെ ചെടിച്
കേറി കിടക്കുന്നവന്റെ ചൂരും ചൂടും നെഞ്ചോടു ചേര്‍ത് ഒടുക്കം 
ഒരു അലുംബ് വാടയില്‍ ഓടി തളരാന്‍ മാത്രം തെറ്റൊന്നും അവ ചെയ്തില്ലല്ലോ ?


അവ സോപ്പ് വേണം എന്ന്  നമ്മോട് വാശി പിടിചിടില്ല 


തോര്‍ത്തി തരാന്‍ പറഞ്ഞിട്ടില്ല
തോര്‍ത്ത്‌ മുണ്ട് അന്വേഷിച്ചില്ല 
ചൂട് വെള്ളം വേണം എന്ന് പറഞ്ഞിട്ടേ ഇല്ല 
തൊട്ടിയോ കൊപ്പയോ ഉണ്ടോ എന്ന് നോക്കിയിടില്ല
കുളിമുറി നിര്‍ബന്ധമില്ലാത്ത ജന്മങ്ങള്‍ 
ഷവര്‍ എന്തെന്ന് അറിയാത്തവര്‍
പൈപിനു ചുവടെ തല വെക്കാന്‍ അറിയാത്തവ
അമ്പലകുളത്തില്‍ ഒന്ന് മുങ്ങാം കുളി ഇടാന്‍ നേരം ഒട്ടും ഇല്ലാത്തവ
ആറ്‌ ഓരോന്നായി കടന്നു പോകുമ്പോളും കുളി മറക്കാന്‍ പഠിച്ചവ 

മോഹബങ്ങങ്ങള്‍ മാത്രം  ഉള്ള ഈ  ആടുജീവിതങ്ങളെ 
മഴയത്തും വെയിലത്തും കൂകിച് പായിച് കാശു വാങ്ങി വെക്കുന്നവര്‍ 
കാറ്റത്തും വെയിലത്തും നടത്തുന്നത്
മഴ നനയാന്‍ മാത്രം വിടുന്നത് 
കുളിക്കാതെ ഭക്ഷണം കഴിക്കാത്ത 
ആപീസില്‍ പോകാത്ത 
നല്ലൊരു സ്വപ്നം പോലും കാണാന്‍ കൂട്ടാക്കാത്ത നമ്മളില്‍

ആരാണ് ആ അപായ ചങ്ങല താഴോട്ട് അമര്‍ത്തി വലിക്കേണ്ടി വരിക 

Friday, April 22

മുത്തൂറ്റ് പാപ്പച്ചന്‍ മുതല്‍ മുത്ത് സൂരിയന്‍ വരെ

 മുത്തുസൂരിയന്‍ ഒരു ഇസ്തിരി കട നടത്തിയിരുന്നു. 
 ആരും അതുവരെ ഗൌനിക്കാത്ത സ്ഥലത്ത്. ഒരു ഹൌസിംഗ് കോളോനിയുടെ ചാരെ
ഒരു ബിസ്കെറ്റ് ടിന്നില്‍ 
സകല അക്ഷരത്തിലും സംശയം ജനിപ്പിക്കുന്ന 
നീല നിറത്തില്‍ മഞ്ഞകൊണ്ട് എഴുതിയ 
ഒരു അസ്രീകരന്‍ ബോഡ് തൂക്കി
ഒറ്റക്ക്,
രണ്ടു വര്ഷം മുമ്പായിരുന്നു തുടക്കം.

പിന്നെ
 കോശ വിഭജനം പോലെ
അതിപ്പോള്‍ നാല് ആയി. 
നാലും പുറമ്പോക്ക് ഭൂമിയില്‍. 
കുടുംബത്തില്‍ നാലാള്‍ക് ജോലി കൊടുത്തു അയാള്‍. 
മലയാളി സ്വന്തം നാട്ടില്‍ ചെയ്യാത്ത ഒരു പണി കണ്ടെത്തി എന്നതാണ് മുത്തുസൂര്യനെ മുതലാളി ആക്കിയത്.
അയാളെ നല്ല വാടക വീടിലെ
 നല്ല അയല്കാരുടെ നല്ല തേപ്പുകാരന്‍ ആക്കിയത്.

മണല്‍പരപ്പില്‍ മലയാളി പരീക്ഷികുന്നത് ഇതല്ലാതെ മറ്റെന്താണ് ?

മലയാളിയിലെ ഒരു ആര്‍ത്തി പണ്ടാരമുണ്ട്. സമ്പാതിച് മരിക്കുന്ന ഒരു പണ്ടാരം. ആട് തേക്ക് മാഞ്ചിയം കളിച്ച ഒരു സംപാദ്യക്കാരന്റെ റാന്തല്‍ പരുവങ്ങള്‍. പുതിയ സേഫ് ആയ കളിക്ക്‌ സധാ മടി ശീല തപ്പി നോക്കുന്ന ഒരു നവ യുഗ investor . അതോടൊപ്പം  പകലും പണവും വരി നിന്ന് കളയുന്ന കുളിച് കുട്ടപ്പനായി ചെറിയ ഒരു ചന്നനകുരിയും ചാര്‍ത്തി തൊട്ടടുത്ത കാവില്‍ വെളക്ക് കാണാന്‍ തിടുക്കം കൂടുന്ന ഒരു നവ ഭക്തന്‍.
ഇങ്ങനെ ചില മലയാളികള്‍ ഉണ്ട് എന്ന് ആദ്യം കണ്ടെത്തിയത് ആരാണാവോ ?
പക്ഷെ നന്നായി ഇപ്പോള്‍ അത് വില്കുന്നത് മുത്തൂറ്റ് മുതലാളിയാണ്.
മുത്ത്‌ സൂരിയന്യും മുത്തൂറ്റിനും മീതെ ഇവിടെ ഒരു പരുന്തും പറക്കാതിരിക്കാന്‍ നാം ഓരോരുത്തര്കും കാവലിരിക്കാം
ഗമ സമ്മാനമായി പരുവ പെട്ട ഒരു brite light ടോര്‍ച്ചുമായി
അന്തകാരതിലെക് കണ്ണും നട്ട്‌
മഴ പെയ്യുമ്പോള്‍ പിടിക്കാന്‍ ഒരു ജോണ്‍"സ  കുടയുമായി നിങ്ങളും ഉണ്ടാവില്ലേ കൂടെ ?
നമുക്ക് അവിടെയും നല്ല നാടന്‍ വാറ്റ്‌ കിട്ടുമോ എന്ന് നോക്കാം  

Saturday, April 9

chinnannam

ഔട്ട്‌ ഓഫ് സ്റ്റോക്ക്‌ 
ആരാണ് ഹസാരെ 
നെല്ലിപടിക്കല്‍ ആകാശം കാണുന്ന ഒരു വിരുതന്‍ .
ഒരു വലിയ ഉത്തരം
ചോദ്യചിഹ്നം ചേര്‍ക്കാന്‍  വിട്ടു പോയതല്ല 


പലപ്പോഴായി 
തിരക്കില്‍ 
പാതി വേവിച്ച  മുരടനക്കങ്ങള്‍ 
പുറത്തേക് വിട്ട ശേഷം ആകോഷിച്ച നമ്മുടെ വേവലാതികള്‍

മുഷ്ടി ചുരുട്ടിയും അല്ലാതെയും പലരും  കാഷ്ടിച്ച വേവാത്ത വിഴുപ്പുകള്‍
കൂടികിടന്നു അഴുകിയ അവിടെത്തന്നെ 

ഒരു തിരക്കുമില്ലാതെ 
ഒന്ന് ഇരുന്നു കാട്ടിത്തന്നു
അസാരം വീമ്പോടെ 


വിളിച്ചോ 
നിങ്ങളെ 
ചെന്നോ 
നിങ്ങള്‍


മാറ്റ്‌ ആരൊക്കെയോ  വെച്ചതിന്റെ പുസ്തകം ആഴ്ചപതിപ് നോക്കി വെച്ചതാണ്
ഇടക്കൊക്കെ വേവിച് നോക്കാവുന്ന ഒരു ഉഗ്രന്‍ recipie 
തൊട്ടു നാവില്‍ വെക്കാന്‍ വരട്ടെ  
എല്ലാവരും
ആ പുസ്തകം കക്ഷത്ത് ഒന്നുകൂടി എടുത്ത് വെക്കട്ടെ


എയര്‍ കണ്ടിഷനര്‍ ഉണ്ടെങ്ങിലും സൂക്ഷിക്കുക
വിയര്‍ക്കാതിരിക്കാന്‍
കാരണം 
ആ പുസ്തകം അതികം സ്ടോക് ഇല്ല .