മുത്തുസൂരിയന്‍ ഒരു ഇസ്തിരി കട നടത്തിയിരുന്നു.
ആരും അതുവരെ ഗൌനിക്കാത്ത സ്ഥലത്ത്. ഒരു ഹൌസിംഗ് കോളോനിയുടെ ചാരെ
ഒരു ബിസ്കെറ്റ് ടിന്നില്‍
സകല അക്ഷരത്തിലും സംശയം ജനിപ്പിക്കുന്ന
നീല നിറത്തില്‍ മഞ്ഞകൊണ്ട് എഴുതിയ
ഒരു അസ്രീകരന്‍ ബോഡ് തൂക്കി
ഒറ്റക്ക്,
രണ്ടു വര്ഷം മുമ്പായിരുന്നു തുടക്കം.
പിന്നെ
കോശ വിഭജനം പോലെ
അതിപ്പോള്‍ നാല് ആയി.
നാലും പുറമ്പോക്ക് ഭൂമിയില്‍.
കുടുംബത്തില്‍ നാലാള്‍ക് ജോലി കൊടുത്തു അയാള്‍.
മലയാളി സ്വന്തം നാട്ടില്‍ ചെയ്യാത്ത ഒരു പണി കണ്ടെത്തി എന്നതാണ് മുത്തുസൂര്യനെ മുതലാളി ആക്കിയത്.
അയാളെ നല്ല വാടക വീടിലെ
നല്ല അയല്കാരുടെ നല്ല തേപ്പുകാരന്‍ ആക്കിയത്.
മണല്‍പരപ്പില്‍ മലയാളി പരീക്ഷികുന്നത് ഇതല്ലാതെ മറ്റെന്താണ് ?
മലയാളിയിലെ ഒരു ആര്‍ത്തി പണ്ടാരമുണ്ട്. സമ്പാതിച് മരിക്കുന്ന ഒരു പണ്ടാരം. ആട് തേക്ക് മാഞ്ചിയം കളിച്ച ഒരു സംപാദ്യക്കാരന്റെ റാന്തല്‍ പരുവങ്ങള്‍. പുതിയ സേഫ് ആയ കളിക്ക് സധാ മടി ശീല തപ്പി നോക്കുന്ന ഒരു നവ യുഗ investor . അതോടൊപ്പം പകലും പണവും വരി നിന്ന് കളയുന്ന കുളിച് കുട്ടപ്പനായി ചെറിയ ഒരു ചന്നനകുരിയും ചാര്‍ത്തി തൊട്ടടുത്ത കാവില്‍ വെളക്ക് കാണാന്‍ തിടുക്കം കൂടുന്ന ഒരു നവ ഭക്തന്‍.
ഇങ്ങനെ ചില മലയാളികള്‍ ഉണ്ട് എന്ന് ആദ്യം കണ്ടെത്തിയത് ആരാണാവോ ?
പക്ഷെ നന്നായി ഇപ്പോള്‍ അത് വില്കുന്നത് മുത്തൂറ്റ് മുതലാളിയാണ്.
മുത്ത് സൂരിയന്യും മുത്തൂറ്റിനും മീതെ ഇവിടെ ഒരു പരുന്തും പറക്കാതിരിക്കാന്‍ നാം ഓരോരുത്തര്കും കാവലിരിക്കാം
ഗമ സമ്മാനമായി പരുവ പെട്ട ഒരു brite light ടോര്‍ച്ചുമായി
അന്തകാരതിലെക് കണ്ണും നട്ട്
മഴ പെയ്യുമ്പോള്‍ പിടിക്കാന്‍ ഒരു ജോണ്‍"സ കുടയുമായി നിങ്ങളും ഉണ്ടാവില്ലേ കൂടെ ?
നമുക്ക് അവിടെയും നല്ല നാടന്‍ വാറ്റ് കിട്ടുമോ എന്ന് നോക്കാം