slogan

slogan
TO WHOM I THOUGHT

Wednesday, May 4

കുളിക്കാത്ത തീവണ്ടികള്‍

 നമ്മുടെ തീവണ്ടികള്‍ എന്താണ് തീരെ കുളിക്കാതത്

ആകെ ചെടിച്
കേറി കിടക്കുന്നവന്റെ ചൂരും ചൂടും നെഞ്ചോടു ചേര്‍ത് ഒടുക്കം 
ഒരു അലുംബ് വാടയില്‍ ഓടി തളരാന്‍ മാത്രം തെറ്റൊന്നും അവ ചെയ്തില്ലല്ലോ ?


അവ സോപ്പ് വേണം എന്ന്  നമ്മോട് വാശി പിടിചിടില്ല 


തോര്‍ത്തി തരാന്‍ പറഞ്ഞിട്ടില്ല
തോര്‍ത്ത്‌ മുണ്ട് അന്വേഷിച്ചില്ല 
ചൂട് വെള്ളം വേണം എന്ന് പറഞ്ഞിട്ടേ ഇല്ല 
തൊട്ടിയോ കൊപ്പയോ ഉണ്ടോ എന്ന് നോക്കിയിടില്ല
കുളിമുറി നിര്‍ബന്ധമില്ലാത്ത ജന്മങ്ങള്‍ 
ഷവര്‍ എന്തെന്ന് അറിയാത്തവര്‍
പൈപിനു ചുവടെ തല വെക്കാന്‍ അറിയാത്തവ
അമ്പലകുളത്തില്‍ ഒന്ന് മുങ്ങാം കുളി ഇടാന്‍ നേരം ഒട്ടും ഇല്ലാത്തവ
ആറ്‌ ഓരോന്നായി കടന്നു പോകുമ്പോളും കുളി മറക്കാന്‍ പഠിച്ചവ 

മോഹബങ്ങങ്ങള്‍ മാത്രം  ഉള്ള ഈ  ആടുജീവിതങ്ങളെ 
മഴയത്തും വെയിലത്തും കൂകിച് പായിച് കാശു വാങ്ങി വെക്കുന്നവര്‍ 
കാറ്റത്തും വെയിലത്തും നടത്തുന്നത്
മഴ നനയാന്‍ മാത്രം വിടുന്നത് 
കുളിക്കാതെ ഭക്ഷണം കഴിക്കാത്ത 
ആപീസില്‍ പോകാത്ത 
നല്ലൊരു സ്വപ്നം പോലും കാണാന്‍ കൂട്ടാക്കാത്ത നമ്മളില്‍

ആരാണ് ആ അപായ ചങ്ങല താഴോട്ട് അമര്‍ത്തി വലിക്കേണ്ടി വരിക 

2 comments:

  1. ഒറ്റപ്പെട്ടു നില്‍ക്കുന്ന ഇത്തരം ചിതറിയ ചിന്തകളെയല്ലെ നാം നല്ല കവിത എന്ന ഗണത്തില്‍ പെടുത്താറുള്ളത്.എനിക്കിത് കവിത തന്നെയാണ്.

    ReplyDelete
  2. കവിത നന്നായി. പക്ഷെ, തീവനണ്ടികൾക്കു കുളിമുറി ഉണ്ടു. എതൊ ഒരു യാത്രയിൽ കണ്ടതൊർക്കുന്നു. രണ്ടു ഭാഗത്തും തനിയെ തിരിയുന്ന ബ്രഷുകളും, ഷവരുകളും. ഇടയിലൂടെ തീവണ്ടി അങ്ങിങ്ങു ഒടുന്നു.

    ReplyDelete