slogan

slogan
TO WHOM I THOUGHT

Monday, March 14

onathinidaik oru pootu kachavadam

 ഓണത്തിനിടയിലെ പുട്ടുകച്ചവടം 
ഇന്ന് കേരളമാകെ ചര്‍ച്ച പരീക്ഷയാണ്‌ .,  sslc കുട്ടികള്‍ അവരുടെ പത്തു വര്‍ഷത്തെ മലയാളത്തിലുള്ള ശേഷിവികാസം പ്രകടിപിക്കുന്ന ദിനം. ആകാംഷയിലാണ് കുട്ടികളും അവരുടെ രക്ഷിതാക്കളും. ഇതിനിടെ സംസ്ഥാനമൊട്ടാകെ മറ്റൊരു പരീക്ഷ നടന്നു. മിടുക്കന്മാര്കും മിടുക്കികള്‍കും വേണ്ടി. uss പരീക്ഷ.
ലെവലേശം സമയ ബോധമോ എങ്ങനെ ഇത് നടത്തണമെന്ന മുന്നറിവോ ആര്‍ക്കും ഇല്ലാതെ നടന്ന ഒരു പ്രഹസനം. ചിലേടത് പരീക്ഷ തീര്‍ന്നത് വൈകീട്ട് 5 : 45 നു. രാവിലെ 9 30 നു ഹാളില്‍ കയറിയ കുട്ടികള്‍ക്ക് ഇടക് ബാത്ത് റൂമില്‍ പോകാനുള്ള സമയം പോലും പല സ്ക്കൂളിലും അനുവദിച്ചില്ല . ഉച്ചക്ക് പരീക്ഷ തീര്‍ന്നത് പല ഹാളുകളില്‍ പല നേരത്ത്. വീണ്ടും തുടങ്ങിയത് പല സമയത്ത്. വ്യക്തമായ നിര്‍ദേശം കിട്ടാതെ വന്ന അദ്യാപകര്‍ വരാന്തകളില്‍ ചര്‍ച്ച ചെയ്തു ഉണ്ടാക്കിയ ഒരു താത്കാലിക മനോഭാവത്തിനു നന്ദി.അത്രയെങ്ങിലും യുക്തി അധ്യാപകര്‍ക്ക്‌  ഉണ്ടായല്ലോ !
ഇതിനെല്ലാം ബാലിയടകുന്നത് പാവം കുട്ടികള്‍.
വളരെ സമയമെടുത് ആലോചിച് തയ്യാര്‍ ചെയ്ത ഒരു ചോദ്യകടലാസ്സ്‌ .
നല്ല രീതിയില്‍ നടന്നിരുന്നു എങ്കില്‍ കുട്ടികള്‍ക്ക് ഏറെ പ്രയോജനവും പരിചയവും നേടാന്‍ നല്ല അവസരമായിരുന്ന ഒരു പരിക്ഷ. അതിന്‍റെ അവസാന പടിയില്‍ കിതച് കഫം തുപ്പുന്നതിന്റെ പരിധപകരമായ കാഴ്ച 
ഒരു ചര്‍ച്ച ഇല്ലാതെ ആദ്യപകരെ ഇനിയെങ്ങിലും ഇത്തരം പരീക്ഷകള്‍ക്ക് ഹാളിലേക്ക് പറഞ്ഞയകതിരുന്നെങ്കില്‍ എന്ന് ആശിച്ചു പോകുകയാണ്.
ആദ്യം നമുക്ക് നീതി ചെയ്യേണ്ടത് കുട്ടികളോട് ആയിരിക്കണം 
പിന്നെയാകാം എന്തിനോടും.
പഠിക്കേണ്ടത് ഗൈഡുകള്‍ നോക്കിയല്ലെന്നു പഠിപിക്കാന്‍ ശ്രെമിച്ച ഒരു പരീക്ഷ എന്ന് ചരിത്രം ഇതിനെ വിലയിരുത്തി എങ്കില്‍ എന്ന് തോന്നി പോകുന്നു 
പഠനം ഒരു തുടര്‍ പ്രക്രിയ ആണെന്നും ഞാന്‍ ഇപ്പോഴും പടിച്ചുകൊണ്ടിരിക്കുകയനെന്നും ഈ പരീക്ഷ എഴുതിയ ഓരോ കുരുന്നുകല്കും തോന്നി എന്ന് ആശിക്കുന്നു.
അപ്പോഴും പാവം ചില രക്ഷിതാക്കള്‍ അടുത്ത ഗൈഡ് ഇറങ്ങുന്നത് കാതുകൊണ്ടിരിക്ക്കും 
ഗൈഡ് നോക്കി പഠിക്കാന്‍ പഠിച്ച ആ പാവങ്ങള്‍ ഇനി ചിലത് കൂടി പഠിക്കാന്‍ ഉണ്ടെന്നു തീര്‍ച്ച 

പഠിച്ചത് അല്ല പരീക്ഷക് വരേണ്ടത് 
പഠിച്ചത് എന്തൊക്കെ എന്ന് പരിശോധിക്കാന്‍ ആണ് പരീക്ഷ 
അതും ഒരു പാഠം തന്നെ.

3 comments:

  1. ഇങ്ങിനെയൊന്നും പറയല്ലേ.തലപോകും.കുടുംബം പട്ടിണിയിലുമാകും.രാജാവിന്റെ ആടയാഭരണങ്ങൾ.അത്യുതാത്തം എന്നു പറയുക.അതാണ് തടിക്കു നല്ലത്.

    ReplyDelete
  2. Teaching and examinations, over all education system is nothing but experiments.

    I hope there will be a time when education we imparts is useful

    ReplyDelete
  3. an education system which considers anything other than a student is neither an experiment nor a good practise at any level.

    ReplyDelete